india a vs england lions 2019, KL Rahul scores 13 on return
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് മൈതാനിയില്‍ നടക്കുന്ന ഇന്ത്യ എ, ഇംഗ്ലണ്ട് ലയണ്‍സ് ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ചുമത്സര പരമ്പരയിലെ മൂന്നാമത്തെ കളിയില്‍ 60 റണ്‍സിനായിരുന്നു ഇന്ത്യയുടെ യുവനിരയുടെ വിജയം. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യ ഇതോടെ പരമ്പര 3-0ത്തിന് സ്വന്തമാക്കി. ബൗളര്‍മാരാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്.